സൈബർ ആക്രമണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർ. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസ് ഓഫീസുകൾക്ക് നേരെ നടന്ന സിപിഐഎം പ്രവർത്തകരുടെ വ്യാപക ആക്രമണത്തിന് പിന്നാലെയാണ് വീണ എസ് നായർ അടക്കമുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സിപിഐഎം കൊടി പരസ്യമായി കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് വീണയ്ക്കെതിരെ ഇടത് പ്രൊഫൈലുകളിൽ നിന്നും സൈബർ ആക്രമണം വന്നത്. സിപിഐഎം കൊടി കത്തിച്ച് പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു.
അക്രമി സംഘം അനന്തകൃഷ്ണന്റെ വീടിന് നേരെ ബിയര്‍ കുപ്പി എറിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഡിവൈഎഫ്‌ഐ- സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് അന്തകൃഷ്ണന്‍ ആരോപിച്ചു.
Read more
കെപിസിസി ഓഫീസിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു അനന്തകൃഷ്ണന്‍ സിപിഐഎം കൊടി കത്തിച്ചത്.