പച്ചക്കറി വില കുതിച്ചുയരുന്നു; ഇനിയും വര്‍ദ്ധിക്കുമെന്ന് വ്യാപാരികള്‍

ഓണം വിപണി സജീവമാകാനൊരുങ്ങുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. മുപ്പത് രൂപവരെയാണ് വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. പച്ചമുളകിന്റെ വില 30ല്‍ നിന്ന് 70 ആയി. മാങ്ങ, നാരങ്ങ, ഏത്തക്കായ, ഇഞ്ചി എന്നിവയുടെ വില നൂറുരുപയ്ക്ക് അടുത്താണ് വില.

പച്ചക്കറിക്ക് പുറമെ പലവ്യഞ്ജനങ്ങള്‍ക്കും വില കൂടി. അരിയുടെ വില 38 രൂപയില്‍ നിന്ന് അമ്പത്തിമൂന്നായി. രണ്ട് മാസത്തിനുള്ളില്‍ അരിക്ക് 15 രൂപയാണ് കൂടിയത്. തക്കാളി, വെണ്ടയ്ക്ക, സവാള എന്നിവയുടെ വിലയില്‍ കാര്യമായ വ്യത്യാസം വന്നിട്ടില്ല. ഇനിയും വില വര്‍ദ്ധിച്ചേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Read more

അതേസമയം ഓണം മുന്നില്‍ കണ്ട് പച്ചക്കറി കൃഷിയിറക്കിയ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് കനത്ത മഴ തിരിച്ചടിയായി. ഇതേ തുടര്‍ന്ന് വിപണിയിലേക്ക് നാടന്‍ പച്ചക്കറിയുടെ വരവും കുറഞ്ഞു. കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ അഫ്രതീക്ഷിതമായി മഴപെയ്തതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ വരവും കുറഞ്ഞിരിക്കുകയാണ്.