പാനൂരില്‍ ഇരുപത്തിമൂന്നുകാരിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നില്‍ പ്രണയപ്പകയെന്ന് സൂചന. പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. പ്രതി കസ്റ്റഡിയിലായതായി അഭ്യൂഹമുണ്ട്. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരമായാണ് പ്രതി അരുംകൊല നടത്തിയതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മാനന്തേരി സ്വദേശി ശ്യാംജിത്ത് ആണ് കൃത്യം നടത്തിയതെന്നാണ് വിവരം. യുവതിയുടെ ഫോണ്‍ രേഖകളടക്കം പരിശോധിക്കുന്നുണ്ട്.
നാല് ദിവസം മുമ്പാണ് യുവതിയുടെ അച്ഛമ്മ മരിച്ചത്. ബന്ധുക്കളും അയല്‍ക്കാരുമൊക്കെ ഈ വീട്ടിലായിരുന്നു. യുവതി ഇവിടെ നിന്നും വസ്ത്രം മാറാനും മറ്റും വന്നതായിരുന്നു.ഏറെ സമയം കഴിഞ്ഞിട്ടും വിഷ്ണുപ്രിയയെ കാണാതായപ്പോള്‍ അമ്മ വന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
Read more
ചുവന്ന ടീഷര്‍ട്ടിട്ട് മഞ്ഞ തൊപ്പിയും മാസ്‌കുമിട്ട ഒരാളെ യുവതിയുടെ വീടിന് സമീപം കണ്ടെന്ന് നാട്ടുകാരന്‍ പറഞ്ഞു. വിഷ്ണുപ്രിയയുടെ കഴുത്തിലും കൈയിലും ആഴത്തിലുള്ള മുറിവുണ്ട്. കണ്ണൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ.