പരാതി പറയാൻ ഫോൺ വിളിച്ചതിന് കൊല്ലം എം.എല്‍.എ എം. മുകേഷ് ശകാരിച്ച കുട്ടിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫോണില്‍ വിളിച്ചത്. സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയാണ് എംഎല്‍എയെ വിളിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാവിലെ സ്ഥലം എം.പിയും കോണ്‍ഗ്രസ് നേതാവുമായ വി.കെ ശ്രീകണ്ഠന്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ചു.
Read more
അതേസമയം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കി. മുകേഷ് നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സംഭവം വിവാദമായതോടെ വിശദീകരണവുമായി മുകേഷ് ഇന്നലെ രംഗത്തു വന്നിരുന്നു. തന്നെ നിരന്തരമായി ആളുകൾ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുന്നുണ്ടെന്നും ചില തത്പരകക്ഷികളാണ് ഇതിന് പിന്നിലെന്നും അതിന് കുട്ടികളെ കരുവാക്കിയതാണെന്നുമായിരുന്നു മുകേഷ് പറഞ്ഞത്.