'വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വാവയോട് കുശുമ്പ്; ജനങ്ങള്‍ വിളിച്ചാല്‍ അവര്‍ സമയത്ത് വരാറുണ്ടോ'? വി. എന്‍ വാസവന്‍

തനിക്കെതിരെ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ക്യാമ്പയിന്‍ നടന്നു എന്ന വാവ സുരേഷിന്റെ പ്രസ്താവനയോട് അനുകൂലിച്ച് മന്ത്രി വി.എന്‍. വാസവന്‍. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വാവ സുരേഷിനോട് കുശുമ്പാണ്. വാവയെ വിളിക്കരുതെന്ന് പറയാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥരെ ജനങ്ങള്‍ വിളിച്ചാല്‍ അവര്‍ സമയത്ത് വരാറുണ്ടോ എന്ന് മന്ത്രി ചോദിച്ചു. നന്മ ചെയ്യുന്നത് ആരും തെറ്റായി വ്യാഖ്യാനിക്കരുതെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു. വാവ സുരേഷിന് സി.പി.ഐ.എം വീട് നിര്‍മിച്ച് നല്‍കുമെന്ന് വാസവന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Read more

അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് വീട് നിര്‍മിച്ച് നല്‍കുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. അതേസമയം, പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷിനെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തിരുന്നു.