കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരെ വി.എസ്; പൊലീസിനെ കുറിച്ചുള്ള ആരോപണങ്ങള്‍ ഗുരുതരം

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. അടുത്തകാലത്തായി പൊലീസ് സേനയിലുണ്ടായ പ്രശ്‌നങ്ങള്‍ ഗുരുതരമാണെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

പൊലീസിന് ജുഡീഷ്യല്‍ അധികാരം കൂടി നല്‍കിയാല്‍ എന്തായിരിക്കും അവസ്ഥയെന്ന് കണ്ണ് തുറന്ന് കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പൊലീസിന് ജുഡീഷ്യല്‍ അധികാരം നല്‍കാന്‍ തീരുമാനിച്ചത്. ഇടതു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read more

ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിലും വി. എസ് വിമര്‍ശനം ഉന്നയിച്ചു. ഉദ്യോഗസ്ഥ വീഴ്ചകളില്‍ നിന്നും ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ക്ക് വിട്ടു നില്‍ക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.