മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ കോവിഡ് ബാധിതനായി വിഎസും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പിന്നാലെയാണ് വെള്ളിയാഴ്ച്ച വൈകീട്ടോടെ അദ്ദേഹത്തിന്റെ ഭാര്യയും പോസിറ്റീവായത്.
വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി മകന്‍ വിഎ അരുണ്‍ കുമാര്‍ പറഞ്ഞു. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ആശുപത്രിയില്‍ തന്നെ തുടരുകയാണെന്നും അരുണ്‍ കുമാര്‍ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ വ്യക്തമാക്കി.
Read more
അച്ഛന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നു. എങ്കിലും ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ഇന്നലെ വൈകീട്ടോടെ അമ്മയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. സുഖവിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് വിളിക്കുന്ന നിരവധി പേരുണ്ട്. എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നു.