വെള്ളവും ഭക്ഷണവും നല്‍കി, സേനാംഗങ്ങള്‍ ബാബുവിന്റെ അടുത്ത്

പാലക്കാട് മലമ്പുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിന്റെ അടുത്ത് സേനാംഗങ്ങള്‍ എത്തി. ബാബുവിന് വെള്ളവും ഭക്ഷണവും നല്‍കി. സേനാംഗങ്ങള്‍ യുവാവുമായി സംസാരിച്ചു. ബാബുവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. യുവാവിനെ ഉടന്‍ തന്നെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് അറിയുന്നത്. 43 മണിക്കൂറിലേറെയായി ബാബു മലയിടുക്കില്‍ കുടുങ്ങി കിടക്കുകയാണ്.

ഡോക്ടര്‍മാര്‍ സജ്ജമായിരിക്കണമെന്ന് സേന നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്. മകനെ ഉടനെ രക്ഷപ്പെടുത്തി താഴെ എത്തിക്കാനാകുമെന്ന പ്രതീക്ഷയില്‍ ബാബുവിന്റെ കുടുംബാംഗങ്ങളും മലയുടെ അടുത്ത് കാത്തി നില്‍ക്കുകയാണ്.

Read more

മലയാളിയായ ലെഫ്. കേണല്‍ ഹേമന്ത് രാജിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാ പ്രവര്‍ത്തനം നടക്കുന്നത്. ഒമ്പത് അംഗ സംഘത്തില്‍ 2 പേര്‍ എവറസ്റ്റ് കയറിയിട്ടുള്ളവരാണ്. മൂന്ന് എന്‍.ഡി.ആര്‍.എഫ് സംഘവും ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.