കടകളില്‍ നിന്ന് അച്ചടിച്ച കടലാസില്‍ ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞു നല്‍കിയാല്‍ കഴിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഭക്ഷ്യ സുരക്ഷ വകുപ്പ്. അച്ചടിച്ച കടലാസുകളില്‍ പൊതിഞ്ഞ് നല്‍കുന്ന ഭക്ഷണ സാധനങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാലാണ് മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള ചെറിയ കടകളിലാണ് സാധാരണയായി അച്ചടിച്ച പേപ്പറില്‍ പൊതിഞ്ഞ് ആഹാര സാധനങ്ങള്‍ വില്‍ക്കുന്നത്. പലഹാരങ്ങളിലെ എണ്ണ ഒപ്പിയെടുക്കുന്നതിന് ഉള്‍പ്പെടെ ആളുകള്‍ അച്ചടിച്ച കടലാസ് ഉപയോഗിക്കാറുണ്ട്. ഇത് ഉദര സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
Read more
കീടനാശിനികള്‍ ഉള്‍പ്പെടെയുള്ളവയുടെ സാന്നിദ്ധ്യം ഇത്തരം കടലാസുകളിലുണ്ടാകും. ഫംഗസ് ബാധയും ഇത്തരം കടലാസുകളിലൂടെ ഉണ്ടാകുന്നതും സാധാരണയാണ്. അച്ചടിക്കായി ഉപയോഗിക്കുന്ന മഷികളില്‍ ലെഡ് അടങ്ങിയിട്ടുള്ളതും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കുട്ടികളില്‍ ഉള്‍പ്പെടെ ലെഡ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.