IPL 2025: 70 റൺ വഴങ്ങിയാൽ പോലും പ്രശ്നമില്ല എന്ന് അയാൾ പറഞ്ഞു, ആ വാക്ക് കേട്ടപ്പോൾ ഞാൻ തീയായി; മികവിന് പിന്നിലെ കാരണം പറഞ്ഞ് മുഹമ്മദ് സിറാജ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ഈ സീസണിൽ ടീമിൽ എത്തിയ മുഹമ്മദ് സിറാജ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ അദ്ദേഹം തന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് നടത്തി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി പ്ലെയർ ഓഫ് ദി മാച്ച് ട്രോഫി സ്വന്തമാക്കി. ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ, ലിയാം ലിവിംഗ്സ്റ്റൺ എന്നിവരുടെ പുറത്താകലുകൾ അടക്കം അച്ചടക്കമുള്ള ബോളിംഗാണ് സിറാജ് കാഴ്ചവെച്ചത്.

170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ജിടിക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നില്ല, 17.5 ഓവറിൽ 8 വിക്കറ്റിന് കളി അവർ ജയിച്ചു കയറി. ഗുജറാത്തിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്, പഞ്ചാബ് കിംഗ്‌സിനെതിരെ ആണ് സീസണിൽ അവർ പരാജയപ്പെട്ടത്. ഇതിഹാസ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റ ഗുജറാത്തിന്റെ പരിശീലകനായി ആദ്യ സീസൺ മുതൽ ടീമിന് ഒപ്പമുണ്ട്. മികച്ച ഒരു തന്ത്രജ്ഞൻ ആയ അദ്ദേഹം നൽകുന്ന നിർദ്ദേശങ്ങൾ ടീമിലെ താരങ്ങൾക്ക് ഗുണം ആകാറുണ്ട്.

മുൻ പേസർ സിറാജ് ആശിഷ് നെഹ്‌റയെ അഭിനന്ദിച്ചു വന്നിരിക്കുകയാണ് “ആശിഷ് നെഹ്‌റ എന്റെ ആദ്യ ദിവസം മുതൽ സഹായകനാണ്. എന്നെത്തന്നെ പ്രകടിപ്പിക്കാൻ അദ്ദേഹം എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നു. നാല് ഓവറിൽ നിന്ന് 60-70 റൺസ് എനിക്ക് ലഭിച്ചാലും അദ്ദേഹം അത് കാര്യമാക്കുന്നില്ലെന്ന് ആശിഷ് പറഞ്ഞു. ഫീൽഡിൽ പോയി ബൗളിംഗ് ആസ്വദിക്കുക എന്നതാണ് അദ്ദേഹം എനിക്ക് നൽകിയ ഉദ്ദേശം” അദ്ദേഹം സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിയെക്കുറിച്ചും സിറാജ് സംസാരിച്ചു“ഗിൽ എല്ലാ കളിക്കാരുമായും സംസാരിക്കുകയും എല്ലാവരെയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഇത് പ്രകടനം നടത്താൻ ഞങ്ങളെ സഹായിക്കുന്നു. കളിയുടെ മൂന്ന് ഘട്ടങ്ങളിലും എനിക്ക് പന്ത് നൽകാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അത് അദ്ദേഹം ചെയ്തു” അദ്ദേഹം കൂട്ടിച്ചേർത്തു.

Read more