ഗതാഗതസജ്ജമായി, കുതിരാന്‍ രണ്ടാം തുരങ്കം ഇന്ന് തുറന്നേക്കും

നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കുതിരാന്‍ രണ്ടാം തുരങ്കം; ഇന്ന് തുറന്നേക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് തുരങ്കം ഗതാഗതസജ്ജമായതായി നിര്‍മാണ കമ്പനി അധികൃതര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ അറിയിച്ച് വന്നാലുടന്‍ ഏതു നിമിഷവും തുരങ്കം തുറന്നു കൊടുക്കാമെന്ന് അധികൃതര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കമ്പനി അധികൃതര്‍ കളക്ടര്‍ക്കു കൈമാറി.

രണ്ടാം തുരങ്കം അടുത്ത മാര്‍ച്ച് അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചിരുന്നത്. എന്നാല്‍, തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ തുരങ്കം ഗതാഗതത്തിനു തുറന്നു നല്‍കാമെന്ന നിര്‍ദേശമായിരുന്നു ദേശീയപാതാ അഥോറിറ്റിയുടേത്.

Read more

2021 ജൂലൈ 31നായിരുന്നു ഒന്നാം തുരങ്കം തുറന്നു നല്‍കിയത്. ഒന്നാം തുരങ്കത്തില്‍ നിന്നും വ്യത്യസ്ഥമായി രണ്ടാം തുരങ്കത്തിന്റെ ഉള്‍ഭാഗം മുഴുവനായി ഗ്യാന്‍ട്രി കോണ്‍ക്രീറ്റിംഗ് നടത്തിയിട്ടുണ്ട്.