കേരളം നിക്ഷേപ സൗഹൃദം, ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് യൂസഫലി

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വ്യവസായി എം.എ യൂസഫലി. ഇന്ത്യയൊട്ടാകെ നിക്ഷേപ സൗഹൃദമായിക്കൊണ്ടിരിക്കുകയാണ്. കേരളം അങ്ങനെയല്ലെങ്കില്‍ താന്‍ ഇവിടെ നിക്ഷേപം നടത്തില്ലല്ലോ എന്നും യൂസഫലി പ്രതികരിച്ചു. കുമ്പളത്ത് ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ സഹായത്തിനെത്തിയ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയതാണ് യൂസഫലി.

Read more

സമ്പാദ്യത്തിന്റെ വലിയ പങ്കും കേരളത്തില്‍ തന്നെ നിക്ഷേപിക്കും. കേരളത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടുത്തെ ആളുകള്‍ക്ക് ജോലി നല്‍കേണ്ടത് തന്റെയും കടമയാണ്. അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമല്ല. കേരളം തന്റെ സംസ്ഥാനമാണെന്നും, സംസ്ഥാനവും, രാജ്യവും വികസിക്കണമെന്നും യൂസഫലി പറഞ്ഞു. നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആരേയും പേടിക്കേണ്ട കാര്യമില്ല. അതിനാല്‍ നിക്ഷേപം നടത്തുമ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ക്ക് അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.