രാജ്യത്ത് കഴിഞ്ഞ 12 വര്‍ഷത്തിനിടെ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. രാജ്യസഭയില്‍ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ വര്‍ഷം തിരിച്ചുള്ള കണക്ക് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാത്രം 2,25,620 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. 2011 മുതല്‍ 16 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചതായി മന്ത്രി വ്യക്തമാക്കി. 12 വര്‍ഷത്തിനിടെ 2020ലാണ് ഏറ്റവും കുറഞ്ഞപേര്‍ പൗരത്വം ഉപേക്ഷിച്ചത് 85,256. 2015ല്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,31,489 ആയിരുന്നെങ്കില്‍ 2016ല്‍ 1,41,603 പേരും 2017ല്‍ 1,33,049 പേരും പൗരത്വം ഉപേക്ഷിച്ചു.
Read more
2021-ല്‍ 1,63,370 പേര്‍ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളില്‍ കുടിയേറി. 2011 മുതല്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 16,63,440 ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.