'എന്നെ സഹായിക്കൂ' - പ്ലക്കാര്‍ഡ് ഉയര്‍ത്തി വിദ്യാര്‍ത്ഥി; കാര്‍ നിര്‍ത്തി സ്റ്റാലിന്‍

നിയമസഭയിലേക്ക് പോകുന്നതിനിടെ ‘മുഖ്യമന്ത്രി സാര്‍ എന്നെ സഹായിക്കൂ’ എന്നെഴുതിയ പ്ലക്കാര്‍ഡും പിടിച്ച് നിന്ന യുവാവിനെ കണ്ട് വാഹനം നിര്‍ത്തി തമിഴ്നാട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ചെന്നൈയിലെ ടിടികെ റോഡില്‍ വ്യാഴാഴ്ചയാണ് സംഭവം. ശേഷം വിദ്യാര്‍ഥിയോട് സ്റ്റാലിന്‍ വിവരങ്ങള്‍ ആരാഞ്ഞു.

ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി സ്വദേശിയായ എന്‍.സതീഷ് എന്ന വിദ്യാര്‍ഥിയായിരുന്നു പ്ലക്കാര്‍ഡുമായി റോഡില്‍ കാത്ത് നിന്നത്. നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷയെ എതിര്‍ത്തതിന് സതീഷ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനോട് നന്ദി പറഞ്ഞു. ഇന്ത്യയിലുടനീളം നീറ്റ് ഇളവുകള്‍ കൊണ്ടുവരണമെന്നും സതീഷ് അഭ്യര്‍ഥിച്ചു.

Read more

മുഖ്യമന്ത്രി സ്റ്റാലിന്‍ തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വിവരം പങ്കുവെച്ചത്.