ഐസിസി ചാമ്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് അഭിനന്ദന പ്രവാഹമാണ് ഉയർന്നു വരുന്നത്.
എന്നാൽ ടൂർണമെന്റിന് മുൻപ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പുറത്തായിരുന്നു. ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ 3 -1 എന്ന നിലയിലാണ് ഇന്ത്യ കങ്കാരുക്കളോട് പരാജയം ഏറ്റുവാങ്ങിയത്. അതിൽ ഏറ്റവും കൂടുതൽ വിമർശനം ഉയരുന്നത് ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കായിരുന്നു. കളിച്ച മൂന്നു ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 35 ഇൽ താഴെയായിരുന്നു അദ്ദേഹം ടീമിനായി മൊത്തത്തിൽ നേടിയത്. ജൂണിൽ നടക്കാൻ പോകുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി.
സൗരവ് ഗാംഗുലി പറയുന്നത് ഇങ്ങനെ:
” കഴിഞ്ഞ നാല്- അഞ്ചു വര്‍ഷത്തിനിടയില്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ രോഹിത് ശര്‍മയുടെ ഫോമാണ് എന്നെ ഏറ്റവുമധികം ആശ്ചര്യപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ നിലവാരവും ശേഷിയും നോക്കിയാല്‍ ഇതുവരെ ചെയ്തതില്‍ നിന്നും ഏറെ മെച്ചപ്പെട്ട പ്രകടനം തന്നെ പുറത്തെടുക്കാന്‍ സാധിക്കും. ഇതേക്കുറിച്ച് രോഹിത് ചിന്തിക്കുക തന്നെ വേണം. കാരണം ഇംഗ്ലണ്ടുമായി അഞ്ചുടെസ്റ്റുകളുടെ പരമ്പര നമ്മള്‍ കളിക്കാനിരിക്കുകയാണ്. വളലെ കടുപ്പറേിയ മറ്റൊരു പരമ്പരയായിരിക്കും അത്”
സൗരവ് ഗാംഗുലി തുടർന്നു:
Read more
” ഓസ്‌ട്രേലിയയിലേതു പോലെ ഇംഗ്ലണ്ടിലെയും സാഹചര്യങ്ങള്‍ എനിക്കു ഇഷ്ടമാണ്. ബോള്‍ അവിടെയും സീം ചെയ്യും, കൂടാതെ നല്ല സ്വിങും കാണാം. റെഡ് ബോള്‍ ഫോര്‍മാറ്റിലും ഇന്ത്യ നന്നായി പെര്‍ഫോം ചെയ്യേണ്ടത് ആവശ്യമാണ്. പക്ഷെ വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്കു വരികയാണെങ്കില്‍ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് രോഹിത് ശർമയാണ്” സൗരവ് ഗാംഗുലി പറഞ്ഞു.