കർണാടകയിലെ ബസ് യാത്രക്കിടെ മൊബൈലിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും വെച്ചാൽ പണി വീഴും. ബസില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണില്‍ ലൗഡ് സ്പീക്കര്‍ ഓണാക്കി വീഡിയോ കാണുന്നതും പാട്ട് കേള്‍ക്കുന്നതും കർണാടക ഹൈക്കോടതി വിലക്കി. നവംബര്‍ 11നാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിറക്കിയത്.
ബസുകളില്‍ യാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടു കേൾക്കുന്നതും വീഡിയോ കാണുന്നതും അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ഇത് ശബ്ദമലിനീകരണത്തിന്നും ചൂണ്ടിക്കാട്ടി നൽകിയ പൊതുതാത്പര്യ ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബസില്‍ യാത്ര ചെയ്യവേ ഇയര്‍ഫോണ്‍ ഉപയോഗിക്കാതെ മൊബൈല്‍ ഫോണില്‍ പാട്ടുകേള്‍ക്കുന്നതും വീഡിയോ കാണുന്നതും നിയന്ത്രിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
Read more
മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാകുന്ന വിധം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് യാത്രക്കാരോട് ആവശ്യപ്പെടണമെന്ന് ഹൈക്കോടതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ ബസില്‍ നിന്ന് യാത്രക്കാരനെ ഇറക്കി വിടണമെന്നും കോടതി ആവശ്യപ്പെട്ടു.