രാജ്യത്തെ അഭിസംബോധന ചെയ്ത് രാജ്യത്തെ പതിനഞ്ചാമത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തെ ജനങ്ങളുടെ വിശ്വാസമാണ് തന്റെ ശക്തി. രാജ്യം തന്നില്‍ ഏല്‍പിച്ച വിശ്വാസമാണ് ഇത്ര വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കരുത്തേകുന്നതെന്നും കന്നി പ്രസംഗത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്.
രാഷ്ട്രപതി സ്ഥാനം തന്റെ വ്യക്തിപരമായ നേട്ടമല്ല, എല്ലാ പാവപ്പെട്ടവന്റേയും നേട്ടമാണ്. ദരിദ്രര്‍ക്കും സ്വപ്നങ്ങള്‍ കാണാനും അവ സാക്ഷാത്കരിക്കാനും സാധിക്കും എന്ന സന്ദേശമാണ് തനിക്ക് കിട്ടിയ ഈ പദവി കിട്ടിയതിലൂടെ തെളിഞ്ഞത്. നൂറ്റാണ്ടുകളായി എല്ലാത്തരം അവകാശങ്ങളില്‍ നിന്നും അധികാരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട പിന്നാക്ക വിഭാഗത്തിലുള്ള ജനതയ്ക്ക്് തന്നിലൂടെ ഒരു പ്രതിനിധിയുണ്ടായി എന്നത് വലിയ സംതൃപ്തി നല്‍കുന്ന കാര്യമാണെന്നും രാഷ്ട്രപതി പ്രസംഗിച്ചു.
വനിത ശാക്തീകരണമാണ് തന്റെ ലക്ഷ്യം. ദളിത് ഉന്നമനത്തിനായി പ്രവര്‍ത്തിക്കും. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറും. സ്വാതന്ത്ര്യ സമര സേനാനികള്‍, ഭരണഘടന ശില്‍പ്പി ബിആര്‍ അംബേദ്കര്‍ എന്നിവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും അവര്‍ വ്യക്തമാക്കി. 75ാം സ്വാതന്ത്ര്യവര്‍ഷത്തിലെ ഈ സ്ഥാനാരോഹണം അഭിമാനകരമായി കാണുന്നു. കാര്‍ഗില്‍ വിജയ് ദിവസത്തില്‍ രാജ്യത്തെ മുഴുവന്‍ സൈനികര്‍ക്കും പൗരന്‍മാര്‍ക്കും ആശംസകള്‍ അറിയിക്കുന്നുവെന്നും പുതിയ രാഷ്ട്രപതി പറഞ്ഞു.
Read more
ഇന്ന് പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് പുതിയ രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ എന്നിങ്ങനെ എല്ലാവരും ചടങ്ങില്‍ പങ്കെടുത്തു. ഗോത്രവിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു.