മൂന്ന് വയസുകാരി കുഴല്‍ക്കിണറില്‍ അകപ്പെട്ടത് ഏഴുമണിക്കൂര്‍,ഒടുവില്‍ ജീവിതത്തിലേക്ക്

ഒഡിഷയിലെ അംഗുല്‍ ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരി ഏഴ് മണിക്കൂറ് പിന്നിട്ട രക്ഷാദൗത്യത്തിനൊടുവില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. രാധ സാധുവെന്ന കുട്ടിയാണ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.

രാവിലെ കൂട്ടുകാരുമായി കളിക്കുന്നതിനിടെയാണ് രാധ കുഴല്‍ക്കിണറിലേക്ക് വീണു പോയത്. കുട്ടി വീണതറിഞ്ഞതോടെ വീട്ടുകാര്‍ അഗ്നിശമന സേനാംഗങ്ങളെ വിവരം അറിയിച്ചു. അഗ്നിശമനസേനയെത്തി ഉടന്‍ ര്ക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കിണറിന്റെ ആറടി അകലെ 15 അടി ആഴത്തില്‍ വലിയ കഴിയുണ്ടാക്കി. കുട്ടിയെ പുറത്തെത്തിക്കും വരെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ സംവിധാനങ്ങളും ഏര്‍പ്പെടുത്തി.

ദീര്‍ഘസമയത്തെ പരിശ്രമത്തിന് ശേഷമാണ്, കുട്ടി കിണറില്‍ കുടുങ്ങിപ്പോയ ഭാഗത്തേക്ക് കുഴിവെട്ടാനായത്. ഏഴുമണിക്കൂറുകള്‍ക്കേ ശേഷമാണ് കുട്ടിയെ പുറത്തെത്തിക്കാനായത്. രാവിലെ ഒന്‍പത് മണിയോടെ അപകടത്തില്‍പ്പെട്ട കുട്ടി വൈകീട്ട് 5മണിയോടെയാണ് രക്ഷപ്പെടുത്തിയത്.

രക്ഷപ്പെടുത്തിയ ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എ്ത്തിച്ചു. കുട്ടി അപകടനില തരണം ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അഭിനന്ദിച്ചു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും രക്ഷാപ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.