കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 4.52 ലക്ഷം ഇന്ത്യക്കാര്‍ വിദേശ പൗരത്വം സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം. ത്രിപുരയില്‍ നിന്നുള്ള സി.പി.ഐ.എം എം.പി ജിതേന്ദ്രചൗധരി ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് വിദേശ കാര്യ സഹമന്ത്രി വി.കെ സിംഗ് ഇക്കാര്യം പറഞ്ഞത്.
2014 നും 2017 നും ഇടയിലുള്ള കാലയളവില്‍ 117 രാജ്യങ്ങളിലുള്ള 4,52,109 പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശ പൗരത്വം സ്വീകരിച്ചത്. 2016 ല്‍ മാത്രം അമേരിക്കന്‍ പൗരത്വത്തിനായി 46,000 പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. 2015 ല്‍ ഇത് 42213 ആയിരുന്നു.
Read more
അമേരിക്കന്‍ പൗരത്വം ഏറ്റവും അധികം നേടുന്നതില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനം മെക്‌സിക്കോക്കാണ്. ഫ്രഫഷണലുകളായവരുടെ പാത പിന്തുടര്‍ന്നാണ് കൂടുതല്‍ ഇന്ത്യക്കാരും അമേരിക്കയിലേക്ക് കുടിയേറി അവിടുത്തെ പൗരത്വം സ്വീകരിക്കുന്നതെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്.