ഒൻപത് വയസുകാരിയെ കൊന്ന് മൃതദേഹം കർപ്പൂരമിട്ട് കത്തിച്ച്16-കാരൻ; പ്രതി സ്ഥിരം കുറ്റവാളി, ഈ വർഷം മാത്രം നടത്തിയത് 20 മോഷണങ്ങൾ

ഹരിയാനയിലെ ഗുരുഗ്രാമിൽ ഒൻപത് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം കർപ്പൂരമിട്ട് കത്തിച്ച് പതിനാറ് വയസുകാരൻ. മോഷണവിവരം പുറത്തുപറയാതിരിക്കാനാണ് 16 കാരൻ കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. തന്റെ അയൽവാസിയായ ഒൻപത് വയസുകാരിയെയാണ് പതിനാറുകാരൻ ക്രൂരമായി കൊലപ്പെടുത്തിയത്.

ജൂലായ് ഒന്നിനായിരുന്നു16-കാരൻ ഒമ്പതുകാരിയെ കൊലപ്പെടുത്തിയത്. ഒൻപത് വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്ന് കത്തിക്കുകയായിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയും ഇളയ സഹോദരനും ആൺകുട്ടിയുടെ അമ്മയെ കാണാനായി വീട്ടിൽ എത്തിയിരുന്നു. ഇതുകണ്ട യുവാവ് ഗൃഹപാഠം ചെയ്യാൻ സഹായിക്കാനെന്ന വ്യാജേന പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയോട് കുടിക്കാൻ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു.

അതിനിടെ പതിനാറുകാരൻ ആഭരണങ്ങൾ മോഷ്ടിച്ചു. ഇതുകണ്ട ഒൻപത് വയസുകാരി കയ്യോടെ പിടികൂടി. മോഷണശ്രമം പെൺകുട്ടി കണ്ടതോടെ നടന്നതൊന്നും പുറത്തുപറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാൽ പെൺകുട്ടി വിസ്സമതിച്ചതോടെ കുട്ടിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. വിരലടയാളം ഉൾപ്പെടെ തെളിവുകൾ നശിപ്പിക്കാനായി പൂജാമുറിയിൽ ഉണ്ടായിരുന്ന കർപ്പൂരം മൃതഹേഹത്തിലിട്ട് കത്തിക്കുകയും ചെയ്‌തു.

പെൺകുട്ടിയുടെ അമ്മ തിരികെ വന്നപ്പോൾ 16-കാരൻ മൃതദേഹത്തിന് സമീപം ഇരിക്കുന്നതാണ് കണ്ടത്. ചിലർ മോഷ്ടിക്കാൻ എത്തിയെന്നും കവർച്ചാശ്രമം തടഞ്ഞ തന്നെ ആക്രമിച്ചശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയെന്നും അമ്മയോട് പറഞ്ഞു. എന്നാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് പതിനാറുകാരൻ കൊലപാതകം ചെയ്‌തത്‌ താനാണെന്ന് സമ്മതിക്കുകയായിരുന്നു. തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെ കുറ്റം ഏറ്റുപറഞ്ഞു.

ശരീരം വേഗത്തിൽ ദഹിപ്പിക്കാൻ പതിനാറുകാരൻ ഗ്രൗണ്ട് നാഫ്താലിൻ ബോളുകൾ ഉപയോഗിച്ചതായും പൊലീസ് വ്യക്തമാക്കി. ശരീരം വേഗത്തിൽ സംസ്കരിക്കാൻ ഒരു ഹിന്ദി ട്രൂ-ക്രൈം ടിവി ഷോയിൽ നിന്ന് പതിനാറുകാരൻ പഠിച്ച ഒരു തന്ത്രമാണിത്. മോഷ്ടിച്ച ആഭരണങ്ങൾ വിൽക്കാൻ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്ന ഒന്നിലധികം കടകൾ ഇതിനകം തിരിച്ചറിഞ്ഞതിനാൽ ആഭരണങ്ങൾ ജ്വല്ലറികൾക്ക് വിൽക്കുന്നതിനെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് പതിനാറുകാരൻ പറഞ്ഞുവെന്നും പൊലീസ് പറഞ്ഞു.

അതേസമയം16-കാരൻ ഈ വർഷം മാത്രം നടത്തിയത് ഇരുപതോളം മോഷണങ്ങളാണെന്ന് പൊലീസ് പറഞ്ഞു. ചൂതാട്ട കടങ്ങൾ വീട്ടാനാണ് മോഷണങ്ങൾ നടത്തിയത്. തൻ്റെ രണ്ട് സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയ 20,000 തിരിച്ചടയ്ക്കാൻ പതിനാറുകാരൻ സമ്മർദ്ദത്തിലായിരുന്നുവെന്നും അവർ ജൂലൈ 1 വരെ സമയപരിധി നൽകിയിരുന്നുവെന്നും പൊലീസ് പറഞ്ഞു പറഞ്ഞു.

അതേസമയം പതിനാറുകാരൻ സ്ഥിരം കള്ളനാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രായപൂർത്തിയാകാത്ത പ്രതി സമീപവാസിയുടെ സൈക്കിൾ മോഷ്ടിക്കുന്നതിനിടെ പിടിക്കപ്പെട്ടിരുന്നു. രക്ഷിതാവിൻ്റെ പേഴ്സിൽ നിന്നും ലോക്കറിൽ നിന്നും പണം മോഷ്ടിക്കുന്നത് പലപ്പോഴും പിടിക്കപ്പെടാറുണ്ടായിരുന്നു. ബോർഡ് പരീക്ഷയിൽ കണക്കിന് തോറ്റിരുന്നു. പഠനത്തിലെ മോശം പ്രകടനത്തിന് അച്ഛൻ ശാസിക്കാൻ ശ്രമിച്ചപ്പോൾ വീട്ടിൽ നിന്ന് ഓടിപ്പോയ ആളാണ് പതിനാറുകാരനെന്നും പൊലീസ് പറഞ്ഞു.