പതിവ് പോലെ പണി പറ്റിച്ച് എയർ ഇന്ത്യ, ഡൽഹി- കൊച്ചി വിമാനം വൈകുന്നു; കുടുങ്ങിയത് ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്ന മലയാളികൾ ഉൾപ്പടെ നിരവധി ആളുകൾ

എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഡൽഹി- കൊച്ചി വിമാനം വൈകുന്നു. പുറപ്പെടേണ്ട സമയം കഴിഞ്ഞ് 10 മണിക്കൂർ ആയിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8 . 55 നു പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. ഓണത്തിന് നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾ അടക്കം നിരവധി പേരാണ് ഇതോടെ കുടുങ്ങി പോയത്. എന്താണ് വിമാനം വൈകുനത് എന്നതിന് ഒരു കാരണവും എയർ ഇന്ത്യ ഇതുവരെ പറഞ്ഞിട്ടില്ല എന്നാണ് യാത്രക്കാർ പരാതിയുന്നത്.

വിമാനം നാളെ പുലർച്ചെ മാത്രമേ കൊച്ചിയിൽ എത്തു എന്നും റിപ്പോർട്ടുകൾ ഉണ്ട്. വിമാനം വൈകാനുള്ള കൃത്യമായ കാരണം ഒന്നും പറയാത്ത എയർ ഇന്ത്യ യാത്രക്കാരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ഒന്നും നൽകിയിട്ടില്ല. വിമാനത്താവളത്തിൽ തങ്ങൾക്ക് ആവശ്യമായ ഭക്ഷണമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ എയർ ഇന്ത്യ ഒരുക്കിയിട്ടില്ല എന്നും യാത്രക്കാർ പറയുന്നു.

Read more

അടുത്തിടെയും എയർ ഇന്ത്യ ഇത്തരത്തിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് സമ്മാനിച്ചിരുന്നു. അന്ന് കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് പോകുന്ന വിമാനമാണ് സാങ്കേതിക തകരാർ മൂലം അവസാന നിമിഷം യാതൊരു അറിയിപ്പും കൂടാതെ റദ്ദാക്കിയത്.