ഇന്ത്യയിലെ പ്രമുഖ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐക്ക് വിലക്ക് ഏര്‍പ്പെടുത്തി ട്വിറ്റര്‍. അക്കൗണ്ടിന് 13 വയസ് പൂര്‍ത്തിയായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ‘ഈ അക്കൗണ്ട് നിലവിലില്ല’ എന്ന സന്ദേശമാണ് എഎന്‍ഐയുടെ ട്വിറ്റര്‍ അക്കൗണ്ട് തുറക്കുമ്പോള്‍ കാണുന്നത്. എഎന്‍ഐ എഡിറ്റര്‍ സ്മിത പ്രകാശാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 13 ആണെന്നും അത് എ.എന്‍.ഐ പാലിക്കുന്നില്ലെന്നുമാണ് ട്വിറ്റര്‍ പറയുന്നത്. . ‘ഒരു ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിക്കുന്നതിന്, നിങ്ങള്‍ക്ക് കുറഞ്ഞത് 13 വയസ് പൂര്‍ത്തിയായിരിക്കണം.
ഈ പ്രായ നിബന്ധനകള്‍ നിങ്ങള്‍ പാലിക്കുന്നില്ലെന്ന് ട്വിറ്ററിന് വ്യക്തമായി, അതിനാല്‍ നിങ്ങളുടെ അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുന്നു, ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യപ്പെടും’ എന്ന് ഇമെയില്‍ സന്ദേശമാണ് എ.എന്‍.ഐക്ക് ലഭിച്ചിരിക്കുന്നത്. അക്കൗണ്ട് നീക്കം ചെയ്തതിനെതിരെ എഎന്‍ഐ പരാതിയും വാര്‍ത്ത ഏജന്‍സിയുടെ രേഖകളുമായി ട്വിറ്ററിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് രാത്രി 8.24ന് അക്കൗണ്ട് ട്വിറ്റര്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.
ANI’s Twitter account appears to be functioning now. Inconvenience regretted for the temporary outage. pic.twitter.com/iP6DV0dyGq
— ANI (@ANI) April 29, 2023
Read more