വീഡിയോ: ഷഹീൻ ബാഗിന് ആനിമേറ്റഡ് ആദരവുമായി ഗീതാഞ്ജലി റാവു

പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയും പ്രതിഷേധം തുടരുന്ന ഡൽഹിയിലെ ഷഹീൻ ബാഗിലെ വനിതാ പ്രതിഷേധക്കാർക്കുള്ള ബഹുമാനസൂചകമായി ആനിമേറ്റഡ് ഹൃസ്വചിത്രം ഒരുക്കി പ്രശസ്ത ആനിമേഷൻ സംവിധായിക ഗീതാഞ്ജലി റാവു. വിഖ്യാത ഉറുദു കവി ഫൈസ് അഹമദ് ഫായിസിന്റെ ‘ഹം ദേഖെംഗെ’ കവിതയാണ് ആനിമേറ്റഡ് ചിത്രത്തിന് പശ്ചാത്തല സംഗീതമായി വരുന്നത്.