ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളിൽ  മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. പുൽവാമ, ബാരാമുള്ള എന്നി ജില്ലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. ബാരാമുള്ളയിലെ തുലിബാൽ ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സേന തിരച്ചിൽ നടത്തിയിരുന്നു.

ഇതിനിടെ സെെന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ  ഒരാൾ കൊല്ലപ്പെട്ടു. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

ദക്ഷിണ കശ്മീരിലെ പുൽവാമയിലെ തുജ്ജാനിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി വക്താവ് അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ജയ്‌ഷെ മുഹമ്മദിന്റെ മജീദ് നസീറാണെന്ന് തിരിച്ചറിഞ്ഞതായി കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് വിജയ് കുമാർ പറഞ്ഞു.

Read more

ദിവസങ്ങൾക്ക് മുമ്പ് സബ് ഇൻസ്‌പെക്ടർ ഫാറൂഖ് അഹമ്മദ് മിറിനെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.