ഡല്‍ഹിയില്‍ ലോക്ക്ഡൗണില്ല, സ്ഥിതി നിയന്ത്രണ വിധേയമെന്ന് കോവിഡ് മുക്തനായ കെജ്‌രിവാള്‍

കൊറോണ വൈറസില്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം ഞായറാഴ്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍  മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.ഞായറാഴ്ച നടത്തിയ പരിശോധനയില്‍ താന്‍ കൊവിഡ് നെഗറ്റീവായതായി മുഖ്യമന്ത്രി അറിയിച്ചു. ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ന് 22,000-ത്തിലധികം കോവിഡ് കേസുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും രണ്ടാം തരംഗത്തില്‍ കേസുകളുടെ എണ്ണം സമാനമായിരിക്കുമ്പോള്‍ ആശുപത്രിയില്‍ പ്രവേശന നിരക്ക് കുറവായത് കണക്കാക്കുമ്പോ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read more

‘ഞങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ അടിച്ചേല്‍പ്പിക്കാന്‍ താല്‍പ്പര്യമില്ല. നിങ്ങള്‍ മാസ്‌ക് ധരിച്ചാല്‍ മതി. ഇപ്പോള്‍ ലോക്ക്ഡൗണിനുള്ള ഉദ്ദേശ്യമില്ല’, കെജ്‌രിവാള്‍  പ്രസംഗത്തില്‍ പറഞ്ഞു.