മുസ്ലിം അംഗങ്ങള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കുള്ള ഇടവേള അവസാനിപ്പിച്ച് നിയമസഭ; സ്പീക്കര്‍ക്ക് നന്ദി പറഞ്ഞ് അസം മുഖ്യമന്ത്രി

മുസ്ലിം അംഗങ്ങള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കുള്ള ഇടവേള അവസാനിപ്പിച്ച് അസം നിയമസഭ. നിയമസഭ അംഗങ്ങള്‍ക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് അനുവദിച്ച രണ്ട് മണിക്കൂര്‍ ഇടവേളയാണ് ഇതോടെ അവസാനിക്കുന്നത്. കൊളോണിയല്‍ കാലഘട്ടത്തിന്റെ മറ്റൊരു ഭാണ്ഡക്കെട്ട് കൂടി ഇറക്കിവെച്ചുവെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇതേ കുറിച്ച് എക്‌സില്‍ കുറിച്ചത്.

നിയമസഭ സ്പീക്കര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് അനുവദിച്ചിരുന്ന ഇടവേള അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തത്. ചരിത്രപരമായ തീരുമാനത്തിന് സ്പീക്കര്‍ ബിശ്വജിത്ത് ദൈമരിക്കും എംഎല്‍എമാര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ഹിമന്ത് ബിശ്വ ശര്‍മ്മ എക്‌സില്‍ കുറിച്ചിരുന്നു.

Read more

വെള്ളിയാഴ്ചകളില്‍ അസം നിയമസഭ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന നിയമസഭ 12 മണി മുതല്‍ 2 മണി വരെ നിര്‍ത്തിവച്ചിരുന്നു. അതേസമയം തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ 9.30ന് ആണ് നിയമസഭ ആരംഭിക്കുന്നത്. ഇനി മുതല്‍ വെള്ളിയാഴ്ചകളിലും 9ന് അസം നിയമസഭ ആരംഭിക്കും.