മുസ്ലിം കുട്ടികള്‍ ചെമ്മീന്‍ കഴിക്കരുത്, 'മത്സ്യമല്ല പ്രാണിയാണ് ചെമ്മീന്‍'

ഭക്ഷണകാര്യത്തില്‍ മതത്തെ ബന്ധപ്പെടുത്തി ഫത് വ പുറപ്പെടുവിച്ച ഹൈദരാബാദ് ജാമിയ നിസാമിയ സര്‍വകലാശാല വിവാദത്തില്‍. മുസ്ലീം മതവിശ്വാസികളായ കുട്ടികള്‍ ചെമ്മീന്‍ കഴിക്കരുതെന്ന വിചിത്ര നിര്‍ദ്ദേശം നല്‍കിയ ജാമിയ നിസാമിയ കല്‍പിത സര്‍വകലാശാലയാണ് വിവാദത്തിലായിരിക്കുന്നത്. ചെമ്മീന്‍ പ്രാണി വര്‍ഗത്തില്‍ പെടുന്നതാണെന്നും അത് ഭക്ഷണമാക്കരുതെന്നുമാണ് ഫത് വയില്‍ പറയുന്നത്.

ചെമ്മീന്‍ ഒരു മത്സ്യമല്ല. പ്രാണി വര്‍ഗത്തില്‍പ്പെടുന്നതാണ് അതുകൊണ്ട് ഇന്ത്യയിലെ കുട്ടികള്‍ ചെമ്മീന്‍ കഴിക്കുന്നത് അനുവദനീയമല്ല. എന്നാണ് ഉത്തരവില്‍ പറയുന്നത്. ജാമിയ നിസാമിയയിലെ ചീഫ് മുഫ്തിയായ മുഹമ്മദ് അസീമുദ്ദീനാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. വിചിത്രമായ നടപടിയില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.

ഭക്ഷണകാര്യത്തില്‍ അനാവശ്യ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുന്ന പ്രവണത ഇതിന് മുന്‍പും ജാമിയ നിസാമിയ സര്‍വകലാശാല പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.