കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണി, പിന്നാലെ ബിജെപി എംഎല്‍എ ജയിലിലേക്ക്; ജാമ്യം നേടുന്നതിന് തൊട്ടുമുന്‍പ് പീഡന പരാതി, ജയിലിന്റെ മുന്നില്‍ നിന്ന് വീണ്ടും അറസ്റ്റില്‍

കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ബിജെപി എംഎല്‍എ മുനിരത്‌നയെ പീഡന കേസില്‍ ജയില്‍ പരിസരത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ മുനിരത്‌ന ബംഗളൂരു കോര്‍പ്പറേഷനിലെ കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിലായിരുന്നു എംഎല്‍എയുടെ ജയിലിലായത്.

സാമൂഹികപ്രവര്‍ത്തകയായ 40കാരിയുടെ ലൈംഗിക പീഡന പരാതിയെ തുടര്‍ന്നാണ് ബിജെപി എംഎല്‍എയെ പൊലീസ് ജയിലില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ബിജെപി എംഎല്‍എയെ പൊലീസ് പൊക്കിയത്. 2020 മുതല്‍ 2022 വരെ ബിജെപി എംഎല്‍എ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സാമൂഹികപ്രവര്‍ത്തകയുടെ പരാതി.

കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസില്‍ കോലാറില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു മുനിരത്‌നയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭീഷണിപ്പെടുത്തിയതിന് പുറമേ പട്ടിക വിഭാഗത്തിനെതിരെയുള്ള അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ബിജെപി എംഎല്‍എ ജയിലില്‍ കഴിയുമ്പോള്‍ ബുധനാഴ്ചയാണ് പീഡന പരാതി രജിസ്റ്റര്‍ ചെയ്തത്.

തുടര്‍ന്ന് വ്യാഴാഴ്ച കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ മുനിരത്‌നയ്ക്ക് ജാമ്യം ലഭിച്ചതറിഞ്ഞ പൊലീസ് ജയില്‍ പരിസരത്ത് കാത്ത് നിന്നു. എംഎല്‍എ കൈക്കൂലി കേസില്‍ പുറത്തിറങ്ങിയതിന് പിന്നാലെ ജയിലിന് മുന്നില്‍ നിന്ന് തന്നെ പീഡന കേസില്‍ പൊലീസ് മുനിരത്‌നയെ അറസ്റ്റ് ചെയ്യുകയായിരുന്നു.