ബംഗളൂരുവില്‍ വിദേശ വനിതയും ഹോംസ്റ്റേ ഉടമസ്ഥയും കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നതിന് മുന്‍പ് അക്രമികള്‍ കനാലിലേക്ക് തള്ളിയിട്ട ഒഡിഷ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. തുംഗഭദ്ര ലെഫ്റ്റ് ബാങ്ക് കനാലിന്റെ കരയില്‍ നിന്നാണ് ഒഡീഷ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്.
യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഹംപി സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് 350 കിലോമീറ്റര്‍ അകലേയുള്ള കൊപ്പലിലാണ് ഇസ്രയേല്‍ വിനോദ സഞ്ചാരിയും ഹോംസ്റ്റേ ഉടമസ്ഥയും കൂട്ട ബലാത്സംഗത്തിന് ഇരയായത്.
കഴിഞ്ഞ ദിവസം രാത്രി 11.30ന് കൊപ്പലിലെ കനാലിനടുത്ത് നക്ഷത്രനിരീക്ഷണം നടത്തുന്നതിനിടെ മൂന്നംഗ സംഘമാണ് രണ്ട് സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയത്. കുറ്റകൃത്യത്തിനു മുന്‍പ് സ്ത്രീകളോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് യാത്രികരെയും കനാലിലുള്ളിലേക്ക് തള്ളിയിടുകയായിരുന്നു. തള്ളിയിട്ടവരില്‍ ഒരാള്‍ അമേരിക്കന്‍ പൗരനും മറ്റ് രണ്ട് പേര്‍ മഹാരാഷ്ട്ര, ഒഡീഷ സ്വദേശികളുമാണ്.
പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. പെട്രോള്‍ എവിടെനിന്ന് കിട്ടുമെന്ന് ആദ്യം അന്വേഷിച്ച മൂന്നംഗ സംഗം പിന്നീട് വിനോദ സഞ്ചാരികളില്‍നിന്ന് പണം ആവശ്യപ്പെട്ടു. പണം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ വിനോദസഞ്ചാരികളെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുകയുമായിരുന്നു.
Read more
പിന്നീട് അവര്‍ ബൈക്കില്‍തന്നെ രക്ഷപ്പെടുകയായിരുന്നു. അതേസമയം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രണ്ട് പ്രത്യേക സംഘങ്ങള്‍ ആയി തിരിഞ്ഞ് കേസ് അന്വേഷിക്കുന്നുണ്ടെന്നും കൊപ്പല്‍ പോലീസ് സൂപ്രണ്ട് റാം എല്‍ അരസിദ്ദി അറിയിച്ചു.