കനത്ത ചൂടില്‍ വെന്തുരുകി ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. പലയിടങ്ങളിലും 45 ഡിഗ്രിയില്‍ കൂടുതലാണ് താപനില. ഇതുവരെയുള്ളതില്‍ ഏറ്റവും ചൂട് കൂടിയ വേനല്‍ക്കാലമാകും ഇത്തവണത്തേത് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് അഞ്ച് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഡല്‍ഹി, രാജസ്ഥാന്‍,ഹരിയാന,ഉത്തര്‍പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൂടിന് പുറമെ ഉഷ്ണക്കാറ്റ് കൂടിയായതോടെ ജനജീവിതം കൂടുതല്‍ ദുഷ്‌ക്കരമായിരിക്കുകയാണ്. 12 വര്‍ഷത്തിനിടെയുള്ള ഏറ്റവും കൂടിയ താപനിലയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഈ താപനില 2 ഡിഗ്രിവരെ ഉയര്‍ന്നേക്കുമെന്നാണ് സൂചന.
Read more
അടുത്ത നാല് ദിവസം കൂടി ചൂട് കനക്കാന്‍ സാധ്യതയുണ്ട്. ഡല്‍ഹിയില്‍ ഈ ആഴ്ച മുഴുവന്‍ പൊടിക്കാറ്റും , ഉഷ്ണതരംഗവും അനുഭവപ്പെടും. ഇതേ തുടര്‍ന്ന് പകല്‍ സമയങ്ങളില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുന്‍ കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു.