എല്‍എംവി ലൈസന്‍സുള്ളവര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കാനാകുമോ? സുപ്രധാന വിധി പ്രസ്താവനയുമായി സുപ്രീംകോടതി

ഓട്ടോറിക്ഷ ഓടിക്കുന്നതിന് രാജ്യത്ത് ബാഡ്ജ് ലൈസന്‍സ് ആവശ്യമില്ലെന്ന് സുപ്രീംകോടതി. ഇന്‍ഷുറന്‍സ് കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു സുപ്രീംകോടതി. എല്‍എംവി ലൈസന്‍സുള്ളവര്‍ക്ക് 7,500 കിലോഗ്രാം വരെ ഭാരമുള്ള വാഹനം ഓടിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പിഎസ് നരസിംഹ, പങ്കജ് മിത്തല്‍, മനോജ് മിശ്ര എന്നിവരടങ്ങിയ ഭരണഘടന ബഞ്ചിന്റേതാണ് തീരുമാനം. ഇതുസംബന്ധിച്ച നിയമഭേദഗതി സുപ്രീംകോടതി ശരിവച്ചു. ഇതോടെ രാജ്യത്ത് എല്‍എംവി ലൈസന്‍സുള്ളവര്‍ക്ക് ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള 7500 കിലോഗ്രാമില്‍ താഴെയുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാം.

ഇന്‍ഷുറന്‍സ് കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. എല്‍എംവി ലൈസന്‍സുള്ളവര്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്പനികളുടെ ഹര്‍ജിയിലെ വാദം.