ഓണ്‍ലൈനിലൂടെ വസ്ത്രവും ഭക്ഷണ പദാര്‍ത്ഥങ്ങളുമെല്ലാം ഓര്‍ഡര്‍ ചെയ്യുന്നത് ഇന്ന് സര്‍വ്വ സാധാരണമായ ഒരു കാര്യമാണ്. ഇത്തരം ഷോപ്പിങ്ങില്‍ പറ്റുന്ന പലതരം അമളികളും തട്ടിപ്പുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു പരാതിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത കോഫിയെ കുറിച്ചാണ് പരാതി.
സൊമാറ്റോ എന്ന ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ കാപ്പിയില്‍ നിന്ന് ചിക്കന്‍ കഷ്ണം കിട്ടിയെന്നാണ് പരാതി. സുമിത് സൗരഭ് എന്നയാളാണ് തനിക്കുണ്ടായ ദുരനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ചത്. തേര്‍ഡ് വേവ് ഇന്ത്യ എന്ന കോഫി ഷോപ്പിനെതിരെയാണ് സുമിത്തിന്റെ പരാതി.കാപ്പി കുടിച്ച് അല്‍പം കഴിഞ്ഞപ്പോഴാണ് അതില്‍ നിന്ന് ചിക്കന്‍ കഷ്ണം കണ്ടെത്തിയത്. അതിന്റെ ചിത്രവും സുമിത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെയും സമാനമായ അനുഭവം നേരിട്ടിട്ടുണ്ട്. നവരാത്രി സമയത്ത് വെജ് ബിരിയാണിക്ക് ഓഡര്‍ നല്‍കിയിട്ട് ലഭിച്ചത് ചിക്കന്‍ ബിരിയാണിയാണ് എന്നും ഇയാള്‍ പറഞ്ഞു. സൊമാറ്റോയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണിതെന്നും. ഇനി സൊമാറ്റോ ഉപയോഗിക്കില്ലെന്നും സുമിത് ട്വീറ്റില്‍ വ്യക്തമാക്കി.
സുമിത്തിന്റെ ട്വീറ്റിന് പിന്നാലെ മറുപടിയുമായി സൊമാറ്റോ രംഗത്തെത്തി. പരാതിയെ കുറിച്ച് അന്വേഷിക്കുകയാണ് എന്നായിരുന്നു മറുപടി. അതേസമയം ഹോട്ടല്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ കോഫി ഷോപ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Ordered coffee from @zomato , (@thirdwaveindia ) , this is too much .
I chicken piece in coffee !
Pathetic .
My association with you officially ended today . pic.twitter.com/UAhxPiVxqH
— Sumit (@sumitsaurabh) June 3, 2022
Read more