കാല് മാറുന്നവർ ഭീരുക്കളെന്ന് കോൺഗ്രസ് ദേശീയ വക്താവ്

വിപരീത പ്രത്യയശാസ്ത്രമുള്ള ഒരു പാര്‍ട്ടിയിലേക്ക് മാറാന്‍ ഭീരുക്കള്‍ക്ക് മാത്രമേ സാധിക്കുവെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേറ്റ്. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് താരപ്രചാരകനായിരുന്ന ആര്‍പിഎന്‍ സിങ് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് ശ്രീനേറ്റിന്റെ വിമര്‍ശനം.

‘ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്. ഈ പോരാട്ടത്തില്‍ വിജയിക്കണമെങ്കില്‍ ധൈര്യശാലിയാകണം. തികച്ചും വിപരീത പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടിയിലേക്ക് ചേക്കാറാന്‍ ഭീരുക്കള്‍ക്ക് മാത്രമേ സാധിക്കു’ – സുപ്രിയ പറഞ്ഞു.

Read more

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിലുണ്ടായിരുന്ന ആര്‍പിഎന്‍ സിങ് ചൊവ്വാഴ്ച രാവിലെയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. പിന്നാലെ ബിജെപിയില്‍ ചേരുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രവൃത്തിയില്‍ ആകൃഷ്ടനായാണ് താന്‍ ബി.ജെ.പിയില്‍ ചേരുന്നതെന്ന് പറഞ്ഞ ആര്‍പിഎന്‍ സിങ് പാര്‍ട്ടിയില്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രിയോട് നന്ദിയും പറഞ്ഞു.