അടിയേറ്റ് ബിജെപി; ജമ്മു കശ്മീരിലും ഹരിയാനയിലും കോൺഗ്രസ്സ് കുതിപ്പ്, എഐസിസിയിൽ ആഘോഷം

നിയമസഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലും ഹരിയാനയിലും കോൺഗ്രസ്സ് കുതിപ്പ്. ഹരിയാനയിൽ കോൺഗ്രസ്സ് കേവല ഭൂരിപക്ഷം മറികടന്നു. എഐസിസി ആസ്ഥാനത്ത് ആഹ്ളാദപ്രകടനങ്ങൾക്ക് തുടക്കമായി. ഹരിയാനയിലെ മുന്നേറ്റത്തിനു പിന്നാലെ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം തുടങ്ങി.

ജമ്മുകശ്മീരിലും കോൺഗ്രസ് മികച്ച മുന്നേറ്റമാണ് നടക്കുന്നത്. കോൺഗ്രസ്-നാഷണൽ കോൺഫൻസ് സഖ്യം കേവല ഭൂരിപക്ഷം നടന്നു.

മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു ജമ്മു കാശ്മീർ തിരഞ്ഞെടുപ്പ്. സെപ്റ്റംബർ 15, 25 ഒക്ടോബർ 5 തീയതികളിലായിരുന്നു ജമ്മു കശ്മീരിലെ വോട്ടെടുപ്പ്. ഹരിയാനയിൽ ഒറ്റഘട്ടമായി ഒക്ടോബർ 5നായിരുന്നു തിരഞ്ഞെടുപ്പ്. ഹരിയാനയില്‍ കോണ്‍ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണിക്കുമാണ് എക്‌സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ഫലം മറിച്ചായിരിക്കുമെന്നാണ് ബിജെപി മുന്നണി നേതാക്കള്‍ പറയുന്നത്.