രാജ്യത്തെ 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിൽ 82.48% പോളിങ് രേഖപ്പെടുത്തി. 1,95,495 വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു.
റുപൗലി, റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല, വിക്രവണ്ടി, അമർവാര, ബദരീനാഥ്, മംഗളൂർ, ജലന്ധർ വെസ്റ്റ്, ഡെഹ്റ, ഹാമിർപുർ, നലഗഢ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സാമാജികരുടെ മരണത്തേയും രാജിയേയും തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ-എൻഡിഎ സഖ്യം ആദ്യമായി നേർക്കുനേർ വരുന്നുവെന്നതാണ് ശ്രദ്ധേയം.
VIDEO | Assembly bypolls: Counting of votes begins. Visuals from outside a counting centre in West Bengal’s Ranaghat.
(Full video available at PTI Videos – https://t.co/dv5TRARJn4) pic.twitter.com/fpzfSGjY3k
— Press Trust of India (@PTI_News) July 13, 2024
രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസ്, സമാജ്വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവ ഉൾപ്പെടുന്ന ഇന്ത്യൻ ബ്ലോക്കും തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. ഉത്തരാഖണ്ഡിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ദിവസം അക്രമങ്ങൾ നടന്നെങ്കിലും മൊത്തത്തിലുള്ള പോളിംഗ് ശതമാനം ഉയർന്നതാണ്.