കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക-ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായുള്ള കൂടിയാലോചനകള്‍ക്ക് തുടക്കമിട്ടു കൊണ്ടാകുമിത്.
രാഹുലും രഘുറാം രാജനുമായുള്ള ചര്‍ച്ച സാമൂഹിക മാധ്യമങ്ങള്‍ വഴി സംപ്രേഷണം ചെയ്യുമെന്നും കോണ്‍ഗ്രസ് വക്താവ് രന്ദീപ് സുര്‍ജെവാല അറിയിച്ചു.
കോവിഡ് 19-നെ സംബന്ധിച്ചുള്ള നിര്‍ണായക വിഷയങ്ങളും സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നത് സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്യും. നിലവില്‍ പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ പുനരുജ്ജീവിപ്പിക്കാം എന്നതിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ രഘുറാം രാജനില്‍ നിന്ന് രാഹുല്‍ തേടും.
Read more
ആരോഗ്യവിദഗ്ദധരുമായും രാഹുല്‍ വരുംദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തുമെന്നും രന്ദീപ് സുര്‍ജെവാല വ്യക്തമാക്കി.