മദ്യനയകേസിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. ഇത് അഞ്ചാം തവണയാണ് കെജ്രിവാളിന് ഇഡി സംൻസ് അയക്കുന്നത്. ഫെബ്രുവരി രണ്ടിന് ഹാജരാകണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ നാലുതവണയും സമൻസ് അയച്ചിട്ടും ഡൽഹി മുഖ്യമന്ത്രി ഹാജരായില്ല.
കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തടയുകയുമാണ് ബിജെപിയുടെ ലക്ഷ്യം. അരവിന്ദ് കെജ്‌രിവാൾ പ്രതിയല്ലെന്ന് ഇഡി തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് സമൻസ് അയച്ചതെന്ന് ആം ആദ്മി പാർട്ടി പ്രതിനിധികൾ ചോദിച്ചു. നേരത്തെ ജനുവരി 17, ജനുവരി 3, ഡിസംബർ 21, നവംബർ 2 തീയതികളിൽ സമൻസ് അയച്ചിരുന്നുവെങ്കിലും ഡൽഹി മുഖ്യമന്ത്രി ഹാജരായിരുന്നില്ല.
Read more
ഇഡി സമൻസ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് കെജ്രിവാളിൻ്റെ ആരോപണം. കഴിഞ്ഞ രണ്ട് വർഷമായി കേസ് അന്വേഷണം തുടരുകയാണ്. എന്ത് തെളിവ് ലഭിച്ചു? എത്ര പണം കണ്ടെടുത്തു? സ്വർണമോ ഭൂമിയോ രേഖകളോ എന്തെങ്കിലും പിടിച്ചെടുത്തോ? പല കോടതികളും ഇതേ ചോദ്യം ആവർത്തിച്ചു. ഇതുവരെ ഒന്നും കണ്ടെത്തിയില്ലെന്നാണ് കെജ്രിവാളിന്റെ വാദം.