രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഒമ്പത് സംസ്ഥാനങ്ങളിലായി ഒഴിവുള്ള 12 സീറ്റുകളിലേക്ക് മത്സരം

രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒമ്പത് സംസ്ഥാനങ്ങളിലായി ഒഴിവുള്ള 12 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത മാസം മൂന്നിന് നടക്കും. കെ.സി വേണുഗോപാൽ ഒഴിഞ്ഞ രാജസ്ഥാനിലെ സീറ്റിലടക്കമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, സർബാനന്ദ സോനോവാൾ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുൾപ്പെടെ സിറ്റിംഗ് അംഗങ്ങൾ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പത്ത് രാജ്യസഭാ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു.

രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഓഗസ്റ്റ് 14-ന് പുറപ്പെടുവിക്കുമെന്നും വോട്ടെടുപ്പ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണെന്നും കമ്മീഷൻ അറിയിച്ചു. സെപ്തംബർ മൂന്നിന് ഓരോ രാജ്യസഭാ സീറ്റുകളിലേക്കും വെവ്വേറെ തിരഞ്ഞെടുപ്പ് നടക്കുമെന്നും അന്നുതന്നെ ഫലം പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Image

Image