കര്‍ണാടകയില്‍ തൂക്കുമന്ത്രിസഭയെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് നാലില്‍ മൂന്ന് സര്‍വേകളും

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് വൈകീട്ടോടെ പുറത്ത് വരുമ്പോള്‍ സംസ്ഥാനത്തുണ്ടാവുക തൂക്കുമന്ത്രിസഭയായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. നാല് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ മൂന്നിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സൂചനയാണുള്ളത്.

റിപ്പബ്‌ളിക് ടിവി- പി മാര്‍ഗ് നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വ്വേയില്‍ ബി ജെപിക്ക് 88-98 സീറ്റുകളും, കോണ്‍ഗ്രസിന് 99-109 സീറ്റുകളും, ജനതാദള്‍ എസിന് 21-26 സീറ്റുകളും ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ടി വി 9 നടത്തിയ സര്‍വ്വേയില്‍ ബി ജെ പിക്ക് 79-94 സീറ്റുകളും, കോണ്‍ഗ്രസ് 99-109 സീറ്റുകളും, ജനതാദള്‍ എസ് 25-33 സീറ്റുകളും നേടുമെന്നാണ് വിലയിരുത്തല്‍.

സീ മാട്രിക്‌സ് നടത്തിയ സര്‍വ്വേയില്‍ ബി ജെ പി 79-94 സീറ്റകളും, കോണ്‍ഗ്രസ് 103-118 സീറ്റുകളും, ജനതാദള്‍ എസ് 25-33 സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നത്.
സുവര്‍ണ്ണ ജന്‍ കി ബാത്ത് നടത്തിയസര്‍വ്വെയിലാണ് ബി ജെ പിക്ക് അല്‍പ്പം മുന്‍ തൂക്കം പ്രവചിക്കുന്നത്്. ബി ജെ പിക്ക് 94-117 സീറ്റുകളും, കോണ്‍ഗ്രസിന് 91-106 സീറ്റുകളും, ജനതാദളിന് 14-24 സീറ്റുകളും പ്രവചിക്കുന്നു.