സുപ്രീംകോടതിയിൽ തീപിടുത്തം

സുപ്രീംകോടതിയിൽ തീപിടുത്തം. കോടതി നമ്പർ 11നും 12നും ഇടയിലെ വെയിറ്റിംഗ് ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരെത്തി തീയണച്ചു.

തീപിടിത്തത്തെ തുടർന്ന് കോർട്ട് നമ്പർ 11ന്റെ പ്രവർത്തനം നിർത്തിവെച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്ക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.