മൈസൂരു ദസറക്ക് എഴുന്നള്ളിക്കുന്ന ആനയ്ക്ക് വെടിയേറ്റു. ദസറയിയെ പ്രധാന ആനയായ ‘ ബലരാമ’യ്ക്കാണ് കഴിഞ്ഞ ദിവസം . ബീമനക്കട്ടെ വനം വകുപ്പ് ക്യാമ്പിന് സമീപത്തെ തോട്ടത്തില്‍ വെച്ചാണ് വെടിയേറ്റത്. സംഭവത്തില്‍ തോട്ടമുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ആനയെ രാത്രിയായിട്ടും കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെടിയേറ്റ നിലയില്‍ തോട്ടത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
തോട്ടമുടമ അളലൂരു സ്വദേശി സുരേഷിനെ (44) വനം വകുപ്പ് ചോദ്യം ചെയ്തു. കാട്ടാനയാണെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചതാണെന്നാണ് ഇയാളുടെ മൊഴി. സുരേഷില്‍ നിന്ന് നാടന്‍ തോക്കും തിരകളും കണ്ടെത്തിയിട്ടുണ്ട്. ലൈസന്‍സുള്ള തോക്കാണിത്. മുന്‍ കാലിനും വയറിനും ഇടയിലാണ് ആനക്ക് വെടിയേറ്റത്.
Read more
മൈസൂരു ദസറക്ക് 13 തവണ തിടമ്പേറ്റിയ ആനയാണിത്. 2011ന് ശേഷം ആരോഗ്യകാരണങ്ങളെത്തുടര്‍ന്ന് തിടമ്പേറ്റുന്നതില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ദസറയോടനുബന്ധിച്ച എഴുന്നള്ളത്തിലെ സ്ഥിരസാന്നിധ്യമാണ് ബലരാമ. ആനയെ മൃഗാശുപത്രയിലേക്ക് മാറ്റിയിട്ടുണ്ട്. ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.