ഐസ്‌ക്രീം, പാനിപൂരി തുടങ്ങിയ വിഭവങ്ങളൊരുക്കി ജയില്‍ ക്യാന്റീനിലെ മെനു പരിഷ്‌കരിക്കാനൊരുങ്ങി മഹാരാഷ്ട്ര. തടവുകാരുടെ മാനസിക ആരോഗ്യത്തിനായി നടപ്പിലാക്കുന്ന പദ്ധതിയില്‍ ടീ ഷര്‍ട്ടും ഹെയര്‍ ഡൈയും വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ വിനോദത്തിനായി 173 വസ്തുക്കള്‍ പുതുതായി ചേര്‍ത്തു.
ജയിലിലെ നിയന്ത്രണങ്ങള്‍ തടവുകാരുടെ മാനസികനില തകര്‍ക്കുന്നുവെന്നും അതിനൊരു പരിഹാരമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും എഡിജിപി അമിതാഭ് ഗുപ്ത അറിയിച്ചു. അച്ചാര്‍, കരിക്ക്, കാപ്പിപ്പൊടി, മധുര പലഹാരങ്ങള്‍, പാനിപൂരി, ഐസ്‌ക്രീം, പഴങ്ങള്‍ തുടങ്ങിയവ ഇതിനായാണ് ജയില്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Read more
ഇതിന് പുറമേയാണ് ഫേസ് വാഷുകള്‍, ഹെയര്‍ ഡൈ, ബര്‍മുഡ, തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭക്ഷണം ഉള്‍പ്പെടെ വിപുലീകരിക്കുന്നത് തടവുകാരുടെ മാനസിക ആരോഗ്യത്തിന് നല്ലതാണെന്നാണ് വിലയിരുത്തല്‍. ഉത്തര്‍പ്രദേശിലും ഇത്തരത്തില്‍ ജയിലില്‍ മാറ്റം വരുത്തിയിരുന്നു.