മികച്ച മാതൃകകള്‍ പകര്‍ത്തുന്നതില്‍ കേരളത്തിന് സങ്കോചമോ നാണക്കേടോ ഉണ്ടാകേണ്ട കാര്യമില്ല; ഡാഷ് ബോര്‍ഡില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

മികച്ച മാതൃകകള്‍ പകര്‍ത്തുന്നതില്‍ കേരളത്തിന് സങ്കോചമോ നാണക്കേടോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡിനെ പറ്റി പഠിക്കാന്‍ കേരളത്തില്‍ നിന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും അദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ഇടത് വലത് നേതാക്കള്‍ക്ക് ഗുജറാത്തിനോടുള്ള നിഷേധ മനോഭാവത്തിന് കാരണം അജ്ഞതയാണ്. . രാഷ്ട്രീയം ഏതായാലും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഭരണാധികാരികള്‍ക്ക് സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ വികസന കാര്യത്തില്‍ ബിജെപി രാഷ്ട്രീയം നോക്കാറില്ല. അത് കൊണ്ടാണ് രാജ്യമെമ്പാടും ജനങ്ങള്‍ ബിജെപിയെ നെഞ്ചേറ്റുന്നത്. രാഷ്ട്രീയമായ തൊട്ടുകൂടായ്മ കേരളത്തിന്റെ ഭാവിക്ക് നല്ലതല്ല. സങ്കുചിത രാഷ്ട്രീയം മാറ്റിവെച്ച് നാടിന്റെ നന്മയ്ക്കായി എല്ലാവരും കൈ കോര്‍ക്കണം. അതിനായി വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ സഹകരണം ഉണ്ടാകണമെന്നും അദേഹം പറഞ്ഞു.