രാജ്യത്തെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ മാറ്റുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വ്യത്യസ്ത ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആശയവിനിമയം നടത്തുമ്പോള്‍ ഇംഗ്ലീഷിന് പകരം ഇന്ത്യയുടെ ഭാഷയില്‍ അതായത് ഹിന്ദി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പ്രാദേശിക ഭാഷകള്‍ക്ക് ബദലായല്ല ഇംഗ്ലീഷിന് പകരമായാണ് ഹിന്ദിയെ സ്വീകരിക്കേണ്ടത്. ഇത് ഭാഷയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. ഹിന്ദിയെ രാജ്യത്തെ ഔദ്യോഗിക ഭാഷയാക്കാന്‍ അനുയോജ്യമായ സമയമാണിത്. രാജ്യത്തിന്റെ ഒത്തൊരുമയക്ക് ഈ നീക്കം വളരെ പ്രധാനമാണ് എന്നും ഷാ വ്യക്തമാക്കി.
Read more
പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദിഭാഷയില്‍ പ്രാഥമിക പരിജ്ഞാനം നല്‍കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഷാ സംസാരിച്ചു. അതിനായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കായി 22,000 ഹിന്ദി അധ്യാപകരെ റിക്രൂട്ട് ചെയ്തു. പ്രാദേശിക പദ സമ്പത്തുകള്‍ പ്രയോജനപ്പെടുത്തി ഹിന്ദിയെ കൂടുതല്‍ ലളിതമാക്കി മാറ്റണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.