പ്രതിഷേധിക്കുന്ന കർഷകരെ ഒഴിപ്പിക്കാൻ സർക്കാർ ശ്രമിച്ചാൽ കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് പുറത്ത് ദീപാവലി ആഘോഷിക്കുമെന്ന് എസ്കെഎം നേതാവും ഭാരതീയ കിസാൻ യൂണിയന്റെ (ബികെയു) ഹരിയാന പ്രസിഡന്റുമായ ഗുർനാം സിംഗ് ചദുനി ഞായറാഴ്ച മുന്നറിയിപ്പ് നൽകി. ഗാസിപൂർ, തിക്രി അതിർത്തികളിലെ പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് ഡൽഹി പൊലീസ് ബാരിക്കേഡുകൾ നീക്കം ചെയ്തതിന് പിന്നാലെയാണ് ഗുർനാം സിംഗിന്റെ വാക്കുകൾ.
വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗാസിപൂർ, തിക്രി അതിർത്തികളിലെ കർഷകരുടെ പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് ഡൽഹി പൊലീസ് ബാരിക്കേഡുകളും മുള്ളുവേലികളും നീക്കം ചെയ്തു. കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് ചെയ്യുന്നതിൽ നിന്നും തടയാൻ 10 മാസം മുമ്പാണ് അവ സ്ഥാപിച്ചത്.
എന്നാൽ “കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ” ഗതാഗതം അനുവദിക്കാൻ പ്രതിഷേധിക്കുന്ന കർഷകർ വിസമ്മതിച്ചു. ശനിയാഴ്ച, ഇരുചക്ര വാഹനങ്ങൾക്കും ആംബുലൻസുകൾക്കും 5 അടി സ്ഥലം വിട്ടുനൽകുന്നതിനായി തിക്രിയിൽ തടഞ്ഞ റോഡിന്റെ ഒരു ചെറിയ ഭാഗം പ്രതിഷേധക്കാർ തുറന്നുകൊടുത്തു.
Read more
ദീപാവലിക്ക് റോഡുകൾ പൊലീസ് ഒഴിപ്പിക്കുമെന്ന് കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ, ഞങ്ങൾ മോദിയുടെ ഗേറ്റിൽ ദീപാവലി ആഘോഷിക്കും. സമാധാനപരമായി റോഡിൽ ഇരിക്കുന്ന കർഷകരെ പ്രകോപിപ്പിക്കരുത്, ഗുർനാം സിംഗ് ചദുനി പറഞ്ഞു.