14 മാധ്യമപ്രവർത്തകരെ ബഹിഷ്കരിക്കാൻ തീരുമാനിച്ച് ഇന്ത്യ മുന്നണി; ബഹിഷ്കരിച്ചത് പരിപാടികളിലൂടെ വ‍ർഗീയ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നവരെ

രാജ്യത്തെ 14 മാധ്യമപ്രവർത്തകരെ ബഹിഷ്കരിക്കാൻ തീരുമാനിച്ച് ഇന്ത്യ മുന്നണി. പ്രമുഖരായ വാർത്താ അവതാരകരെയാണ് ബഹിഷ്കരിക്കുന്നത്. എല്ലാവരും ഹിന്ദി, ഇംഗ്ലീഷ് വാർത്താ ചാനലുകളിലെ അവതാരകരാണ്.ഇവരുടെ പേരുകളും ഇന്ത്യ മുന്നണി പുറത്തുവിട്ടുിട്ടുണ്ട്‌. ഇന്നലെ ചേർന്ന ഇന്ത്യാ മുന്നണി കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്.

അതിഥി ത്യാഗി
അമൻ ചോപ്ര
അമീഷ് ദേവ്‌ഗൺ
ആനന്ദ് നരസിംഹൻ
അർണാബ് ഗോസ്വാമി
അശോക് ശ്രീവാസ്തവ്
ചിത്ര ത്രിപദി
ഗൗരവ് സാവന്ത്
നവിക കുമാർ
പ്രാചി പരാശർ
റുബിക ലിയാഖത്
ശിവ് അരൂർ
സുധിർ ചൗധരി
സുശാന്ത് സിൻഹ. എന്നിവരെയാണ് പ്രതിപക്ഷ സഖ്യം ബഹിഷ്കരിച്ചിരിക്കുന്നത്.

മുന്നണിയിടെ ഭാഗമായ പാർട്ടികളും , പാർട്ടി പ്രതിനിധികളും ഇവരുടെ പരിപാടികളിൽ സഹകരിക്കേണ്ടെന്നാണ് തീരുമാനം. ദേശീയ തലത്തിൽ രൂപീകരിച്ച കോർഡിനേഷൻ കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

Read more

ബഹിഷ്കരിച്ച മാധ്യമപ്രവർത്തകർ ഷോകളിലൂടെ വ‍ർഗീയ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നുവരെയാണ് ബഹിഷ്കരിക്കുന്നതെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ വിശദീകരണം. വൻ ഖേരയാണ് ട്വിറ്ററിലൂടെ മുന്നണി തീരുമാനം പുറത്തുവിട്ടത്.