ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് റെയില്‍വേ. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഐഡി ഉപയോഗിച്ച് ഇനിമുതല്‍ ഒരുമാസം 24 ടിക്കറ്റുകളും ആധാറുമായി ബന്ധിപ്പിക്കാത്ത ഐഡി ഉപയോഗിച്ച് 12 ടിക്കറ്റും ബുക്ക് ചെയ്യാം.
ഇതുവരെ ആധാറുമായി ബന്ധിപ്പിച്ച ഐഡി ഉപയോഗിച്ച് ഒരുമാസം 12 ടിക്കറ്റും ആധാറുമായി ബന്ധിപ്പിക്കാത്ത ഐഡി ഉപയോഗിച്ച് ആറ് ടിക്കറ്റുമാണ് ബുക്ക് ചെയ്യാവുന്നത്. ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്രോത്സാഹിപ്പിക്കാനും അനധികൃത ടിക്കറ്റ് ബുക്കിംഗ കേന്ദ്രങ്ങളുടെ ചൂഷണം തടയാനുമാണ് പുതിയ നടപടി.
Read more
ഇടയ്ക്കിടെ യാത്ര ചെയ്യുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഒരേ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ക്കും ഇത് സഹായകമാകുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.