ഫോഡ് തിരികെ എത്തുന്നത് ഇന്ത്യൻ നിരത്തുകൾ കീഴടക്കാനോ?

ഇന്ത്യയിലെ വാഹനപ്രേമികൾക്ക് ഒരു സന്തോഷവാർത്ത. 3 വർഷത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയാണ് അമേരിക്കൻ മോട്ടോർവാഹന നിർമാതാക്കളായ ഫോർഡ്. ഫോർഡ് എൻഡേവർ, ഫോർഡ് ഫിഗോ, ഫോർഡ് ഇക്കോ സ്പോർട്ട് ഈ വാഹനങ്ങളൊക്കെ ഇന്ത്യക്കാർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഫോഡിന്റെ തിരിച്ചുവരവ് വാഹന പ്രേമികൾക്ക് ഏറെ സന്തോഷം തരുന്ന വാർത്തയാണ്.

2021ൽലാണ് ഫോഡ് ഇന്ത്യയിൽ നിന്നും വിടപറഞ്ഞത്. 1995 മുതൽ 2021 വരെയാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തിച്ചത്. ഇതിന് ശേഷം ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനുള്ള പദ്ധതിയും ഫോഡ് ഉപേക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു ഗംഭീര തിരിച്ചുവരവിനാണ് ഫോഡ് ഒരുങ്ങുന്നത്. തമിഴ്‌നാട്ടിലെ മറൈമലൈ നഗറിലാണ് 350 ഏക്കർ വിസ്തൃതിയുള്ള പ്ലാന്റ് ഉയരുക. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സ്വാഗതം ചെയ്തതിന് പിന്നാലെയാണ് ഫോഡ് തിരിച്ചുവരവിന് ഒരുങ്ങുന്നത്.

നേരത്തെ പ്ലാന്റ് വീണ്ടെടുത്ത് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി തമിഴ്നാട് സർക്കാരിന് അപേക്ഷ നൽകിയിരുന്നു. പിന്നാലെ സ്റ്റാലിൻ സമ്മതം അറിയിക്കുകയായിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തുന്ന ഫോഡ് കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തിയായിരിക്കും നിർമാണം പുനരാരംഭിക്കുക. കയറ്റുമതിക്കുള്ള വാഹനങ്ങളായിരിക്കും പ്രാരംഭ ഘട്ടത്തിൽ തമിഴ്നാട്ടിൽ നിർമിക്കുക.

Read more