കർണാടക സത്യപ്രതിജ്ഞാ ചടങ്ങിൽ പിണറായിക്ക് ക്ഷണമില്ല; വിശദീകരിച്ച് കെ.സി വേണുഗോപാൽ

കർണാടകയിൽ കോൺഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്ത വിഷയത്തിൽ പ്രതികരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണു ഗോപാൽ. പാര്‍ട്ടി നേതാക്കളെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറിയെ ക്ഷണിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ വിശദീകരിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ പാ‍ർട്ടികളുടെ സംഘമവേദിയാക്കാനാണ് കോൺ​ഗ്രസ് നീക്കം. ബിജെപിയെ എതിർക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിൽ നിന്നുള്ള പ്രധാന നേതാക്കളെ പങ്കെടുപ്പിക്കാനാണ് നീക്കം. പ്രതിപക്ഷ പാര്‍ട്ടികളുടെ അധ്യക്ഷന്മാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത് എന്നാന്ന് കോണ്‍ഗ്രസിന്‍റെ വിശദീകരണം.

Read more

ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാര്‍ അതാത് പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരെന്നും പറയുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സംബന്ധിച്ച് അദ്ദേഹമാണ് പാര്‍ട്ടിയുടെ നേതാവ്. പ്രതിപക്ഷ ചര്‍ച്ചയിലാണെങ്കിലും പാര്‍ട്ടി നേതാക്കളെയാണ് ക്ഷണിക്കാറുള്ളത്. ചടങ്ങിലേക്ക് എല്ലാ പാര്‍ട്ടികളുടെയും നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ വിശദീകരിച്ചു.