ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. കട്ടക്ക് ജില്ലയിലെ നെര്‍ഗുണ്ടി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം സംഭവിച്ചത്. ഞായറാഴ്ച രാവിലെ 11.45 ഓടെയായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് മൂന്ന് ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടു.
അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ദത്താത്രയ ഭൗ സാഹെബ് ഷിന്‍ഡെ അറിയിച്ചു. കമാഖ്യ എക്‌സ്പ്രസ്സിന്റെ 11ബോഗികളാണ് പാളം തെറ്റിയത്. 11 എസി കോച്ചുകള്‍ ആണ് പാളം തെറ്റിയത്. യാത്രക്കാര്‍ സുരക്ഷിതര്‍ എന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Read more
അപകടത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തുമെന്നും സിപിആര്‍ഒ അശോക് കുമാര്‍ മിശ്ര അറിയിച്ചു. എന്‍ഡിആര്‍എഫും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. പാളം തെറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അധകൃതര്‍ അറിയിച്ചു. സംഭവത്തില്‍ പരിശോധന നടത്തിവരികയാണ്.